Advertisement

ഇന്ന് ചാമ്പ്യൻസ് ലീഗ് ഫൈനൽ; ലൈനപ്പ് അറിയാം

June 1, 2019
Google News 0 minutes Read

ഇന്ന് ചാമ്പ്യൻസ് ലീഗ് ഫൈനൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കബുകളായ ടോട്ടനവും ലിവർപൂളും തമ്മിലാണ് കിരീടപ്പോരാട്ടം നടക്കുക. യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ ചാമ്പ്യന്മാരെ തീരുമാനിക്കപ്പെടുന്ന മത്സരം സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാൻഡ മെട്രോപൊളിറ്റാനോയിലാണ് നടക്കുക. ഇന്ത്യൻ സമയം 12:30നാണ് കിക്കോഫ്.

തുടർച്ചയായ രണ്ടാം തവണയാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ട ലിവർപൂൾ കിരീടം ആൻഫെൽഡിലെത്തിക്കാൻ കച്ച കെട്ടിത്തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. ഒരു പോയിൻ്റ് വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് പ്രീമിയർ ലീഗ് കിരീടം നഷ്ടമായതും കിരീട ധാരണത്തിലൂടെ മായ്ച്ചു കളയാമെന്നാണ് അവർ കരുതുന്നത്.

മറുവശത്ത് ടോട്ടൻ ഹാം തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കിരീട നേട്ടമെന്ന സുവർണ മുഹൂർത്തത്തിനായാണ് കാത്തിരിക്കുന്നത്. കറുത്ത കുതിരകളായി കുതിച്ചെത്തുമെങ്കിലും നിർണായക മത്സരങ്ങളിൽ ഇടറി വീഴുന്നുവെന്ന ചീത്തപ്പേരും അവർക്ക് മായ്ച് കളയേണ്ടതുണ്ട്.

പരിക്കിന്റെ പിടിയിലായിരുന്ന നാകൻ ഹാരി കെയിൻ പരിക്ക് മാറി ഇന്ന് ടോട്ടനം നിരയിൽ കളിക്കും. ഒപ്പം ഡെലി ആലി, ക്രിസ്റ്റ്യൻ എറിക്സൺ, ഡാനി റോസ്, സോൺ ഹ്യുങ് മിൻ എന്നീ പ്രമുഖരും ആദ്യ ഇലവനിലുണ്ട്. ലിവർപൂൾ നിരയിലും സർപ്രൈസുകളില്ല. സാദിയോ മാനെ, മുഹമ്മദ് സല എന്നിവരാന് ആക്രമണത്തിന് നേതൃത്വം നൽകുക. വൈനാൾഡം, റോബർട്ടോ ഫിർമീനോ എന്നിവരും ആദ്യ ഇലവനിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here