കാസർക്കോട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 രോഗബാധ സ്ഥിരീകരിച്ചു

കാസർക്കോട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 രോഗബാധ സ്ഥിരീകരിച്ചു.പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികൾ ഉൾപ്പടെയുള്ള നാലു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലുടനീളം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
പരവനടുക്കം വൃദ്ധസദനത്തിലെ 2 അന്തേവാസികൾക്കും 2 ജീവനക്കാർക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുൻപ് ജില്ലാശുപത്രിയിൽ നിന്നെത്തിയ വിദ്ഗ്ധ സംഘം 5 പേരുടെ ആന്തരിക സ്രവങ്ങൾ പരിശോധനയ്ക്ക് മണിപ്പാലിലേക്ക് അയച്ചിരുന്നു. ഇതിൽ നാലു പേർക്കാണ് ഇന്നലെ വൈകീട്ടോടെ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചിരിക്കുന്നത്. വൃദ്ധസദനത്തിലെ മറ്റുള്ളവരിലേക്ക് രോഗ പകരാതിരിക്കാനായി രോഗം സ്ഥിരീകരിച്ചവരെ പ്രത്യേകം റൂമിലേക്ക് മാറ്റി പാർപിച്ചാണ് ചികത്സ നൽകുന്നത്.
ചട്ടഞ്ചാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ പ്രത്യേക നിരീക്ഷകനായി നിയമിച്ചിട്ടുണ്ട്.ഇതിനൊപ്പം വൃദ്ധസദനത്തിൽ സന്ദർശകർക്ക് പൂർണമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ രോഗലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ഫെബ്രവരിയിൽ പെരിയ നവോദയ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 രോഗം ബാധിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here