‘പൂഞ്ഞാറിന്റെ മണ്ണിൽ നിന്നും ഇനി നിയമസഭയുടെ പടി പിസി ജോർജ് കാണില്ല’; വൈറലായി മൗലവിയുടെ പ്രസംഗം

മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ പൂഞ്ഞാർ എംഎൽഎ പിസി ജോർജിനെതിരെ ആഞ്ഞടിച്ച് പുത്തന്‍പള്ളി ഇമാം നദീർ മൗലവി. ഈരാറ്റുപേട്ടയില്‍ നടന്ന പ്രതിഷേധ സംഗമത്തിലാണ് നദീർ മൗലവി പിസി ജോര്‍ജിനെതിരെ ആഞ്ഞടിച്ചത്. മൗലവിയുടെ പ്രസംഗത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
‘ജാതിയും മതവും നോക്കാതെ നില്‍ക്കുന്നവരാണ് ഈരാറ്റുപേട്ടക്കാര്‍. ഈരാട്ടുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എം.എല്‍.എ വളര്‍ന്നിട്ടില്ല. ഇയാളെ പുറത്താക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയും. നിങ്ങള് കാണാന്‍ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി സി ജോര്‍ജ് കാണില്ല എന്ന് എഴുതിവച്ചോളൂ’- മൗലവി പറയുന്നു.
നേരത്തെ ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങൾ തനിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും മുസ്ലിങ്ങൾ തീവ്രവാദികൾക്ക് ഒത്താശ ചെയ്യുന്നവരാണെന്നും പറഞ്ഞ പിസി ജോർജിൻ്റെ ഒരു ഫോൺ സംഭാഷണമാണ് നേരത്തെ വിവാദമായത്. എന്നാൽ ഇത് കെട്ടിച്ചമച്ചതാണെന്നും പെരുന്നാളിനു ശേഷം കാര്യങ്ങൾ ഈരാറ്റുപേട്ടയിൽ പറയുമെന്നും പിസി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here