‘കണ്ണ് തുറന്നപ്പോൾ ഞാൻ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു’; ഊബർ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവതി

നഗര ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും പൊതുഗതാഗതം പോലെ തന്നെ ആശ്രയിക്കുന്ന ഒന്നാണ് ഊബർ, ഒല പോലുള്ള ഓൺലൈൻ ടാക്‌സികളും. ഏത് അർധരാത്രിയും ആശ്രയിക്കാവുന്ന സുരക്ഷിതമായ ഗതാഗത മാർഗം എന്ന് നാം വിശ്വസിച്ചുപോരുന്ന ഇത്തരം ഓൺലൈൻ ടാക്‌സി അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഗുരുതര സുരക്ഷാ വീഴ്ച്ചയെ കുറിച്ചാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മുംബൈയിലെ ഒരു ഊബർ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം വിവരിക്കുന്ന അതിഥി ഠാക്കുർ എന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായിരിക്കുന്നത്.

മെയ് 16 വെളുപ്പിന് 6.30നാണ് സംഭവം. മുംബൈയിലെ ലോട്ടസ് ബിസിനസ്സ് പാർക്കിൽ നിന്നും ഡിഎഡി റെസിഡൻസി കഞ്ചുമാർഗ് വെസ്റ്റിലേക്ക് പോവുകയായിരുന്നു അതിഥി. വഴി മധ്യേയാണ് അതിഥിക്ക് അപകടം സംഭവിക്കുന്നത്. അതിഥി സഞ്ചരിച്ച ഊബർ കാർ അപകടത്തിൽപ്പെട്ടു. കണ്ണ് തുറക്കുമ്പോൾ അതിഥി രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ, തന്നെ വഴിയിൽ മരിക്കാൻ വിട്ടിട്ട് ഊബർ സ്ഥലംവിട്ടെന്ന് അതിഥി പറയുന്നു.

എങ്ങനെയൊക്കെയോ അതിഥി എഴുനേറ്റ് ഒരു ഓട്ടോറിക്ഷ വിളിച്ചു. നല്ലവനായ ഓട്ടോഡ്രൈവർ അതിഥിയെ ആശുപത്രിയിലാക്കുകയും വീട്ടിൽ വിവരം അറിയിക്കുകയും ചെയ്തു. അതിഥി പറഞ്ഞ ലൊക്കേഷനിൽ പോവാതെ മറ്റൊരു ലൊക്കേഷനിലാണ് ഡ്രൈവർ യൂബർ യാത്ര അവസാനിപ്പിച്ചിരിക്കുന്നതെന്ന് പിന്നീട് കണ്ടെത്തി. അഞ്ച് സ്റ്റിച്ചുകളാണ് അതിഥിയുടെ തലയിൽ ഉണ്ടായിരുന്നു.

സംഭവം അതിഥി ഊബർ അധികൃതരെ അറിയിച്ചുവെങ്കിലും കാര്യമായ നടപടികൾ അവർ കൈക്കൊണ്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top