Advertisement

നരേന്ദ്രമോദി ഈ മാസം 8ന് കേരളത്തിൽ എത്തും

June 1, 2019
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം എട്ടിന് കേരളത്തിലെത്തും. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായാണ് മോദി എത്തുന്നത്. ഒരുമണിക്കൂർ സമയമാണ് മോദി ഗുരുവായൂരിൽ ചെലവഴിക്കുക.

ഈ വരുന്ന ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുക. ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് മോദി എത്തുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ഗുരുവായൂർ ദേവസ്വം അധികൃതരെ അറിയിച്ചു.

Read Also : നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി

ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്ന മോദി ഒരു മണിക്കൂർ സമയം അവിടെ ചെലവഴിക്കും. ദർശനത്തോടൊപ്പം തുലാഭാരം ഉൾപ്പെടെയുള്ള വഴിപാടുകളും നടത്തും. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി എത്തുന്നത്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി ഗുരുവായൂർ ദർശനത്തിനെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here