Advertisement

നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി

May 31, 2019
Google News 7 minutes Read

ഇന്നലെ വൈകിട്ട് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് രണ്ടാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം 58 കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായും മന്ത്രിസഭയിലേക്കെത്തി.

രാജ്‌നാഥ് സിംഗ്, നിർമ്മല സീതാരാമൻ, രവിശങ്കർ പ്രസാദ്, നിതിൻ ഗഡ്കരി എന്നിവരടക്കം പ്രധാന നേതാക്കൾ വീണ്ടും മന്ത്രിസഭയിൽ ഇടംപിടിച്ചു. കഴിഞ്ഞ സർക്കാരിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന അരുൺ ജെയ്റ്റിയും സുഷമ സ്വരാജും മന്ത്രിസഭയിലില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇരുവരും സ്വയം പിന്മാറുകയായിരുന്നു.

നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി.

അമിത് ഷാ – ആഭ്യന്തരം

രാജ്‌നാഥ് സിംഗ്- പ്രതിരോധം

നിർമ്മല സീതാരാമൻ- ധനകാര്യം

പിയൂഷ് ഗോയൽ – റെയിൽവേ വാണിജ്യം

സ്മൃതി ഇറാനി- വനിതാ ശിശു ക്ഷേമ വകുപ്പ്

കിരൺ റിജിജു- കായികം

മുക്താർ അബ്ബാസ് നഖ്വി- ന്യൂനപക്ഷ ക്ഷേമ വകുപ്പ്

ഹർഷ വർധൻ- ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്

ധർമേന്ദ്ര പ്രധാൻ- പെട്രോളിയം വകുപ്പ്

രവിശങ്കർ പ്രസാദ്- നിയമ വകുപ്പ്

പ്രകാശ് ജാവേദ്ക്കർ- വാർത്താ വിവരണം, പരിസ്ഥിതി

നിതിൻ ഗഡ്ക്കരി- ഗതാഗതം

എസ് ജയശങ്കർ- വിദേശകാര്യം

ഹർസീമ്രത് കൗർ- ഭക്ഷ്യ സംരക്ഷണ വകുപ്പ്

ഗിരിരാജ് സിംഗ്- മൃഗസംരക്ഷണം

സദാനന്ദ ഗൗഡ- രാസവള വകുപ്പ്

ഭക്ഷ്യ പൊതുവിതരണ വകുപ്പ്

ഹർഷ വർധൻ -ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി

ധർമേന്ദ്ര പ്രധാൻ- പെട്രോളിയം

വി മുരളീധരൻ- വിദേശകാര്യ, പാർലമെന്ററി സഹമന്ത്രി

അനുരാഗ് ഠാക്കുർ- ധനകാര്യ സഹമന്ത്രി

രാം വിലാസ് പസ്വാൻ- ഉപഭോക്തൃകാര്യം

സന്തോഷ് കുമാർ ഗംഗ്വാൻ- തൊഴിൽ വകുപ്പ്

നരേന്ദ്ര സിംഗ് തോമർ- കൃഷി വകുപ്പ്‌

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here