Advertisement

കൊടും ചൂടിൽ ആശ്വാസം, പാലക്കാട് വേനൽ മഴയെത്തി

May 9, 2024
Google News 1 minute Read

പാലക്കാടിന് ആശ്വാസം. കൊടും ചൂടിൽ വലഞ്ഞവരുടെ ഉള്ള് തണുപ്പിച്ച് വേനൽ മഴയെത്തി. ജില്ലയിൽ ഉഷ്ണതരംഗം മൂലം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മിക്ക ഇടങ്ങളിലും കുടി വെള്ളത്തിന് നേട്ടോടം തിരിയുന്ന കാഴ്ച്ചയാണ് ഉണ്ടായത്. എന്നാൽ ഇന്ന് വൈകുന്നേരം എത്തിയ വേനൽ മഴ ജില്ലയ്ക്ക് കൊടും ചൂടിൽ നിന്നും മോചനം നൽകുന്നതാണ്.

കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് ജില്ല കലക്ടറുടെ നിർദ്ദേശപ്രകാരം മലമ്പുഴ അണക്കെട്ടിൽ നിന്ന് പുഴയിലേക്ക് നാളെ (മെയ് 10) രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടുമെന്നും ആയത് ജലസേചനത്തിനൊ ഇതര ആവശ്യങ്ങൾക്കൊ ഉപയോഗിക്കരുതെന്നും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു. മഴയ്ക്ക് പുറമെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Story Highlights : Heavy Rain in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here