Advertisement

ജോസ് കെ മാണി അനുകൂലികൾ കോട്ടയത്ത് പി.ജെ ജോസഫിന്റെയും മോൻസിന്റെയും കോലം കത്തിച്ചു

June 1, 2019
Google News 1 minute Read

കേരള കോൺഗ്രസിലെ ജോസ് കെ മാണി അനുകൂലികൾ കോട്ടയത്ത് പി.ജെ ജോസഫിന്റെയും മോൻസ് ജോസഫിന്റെയും കോലം കത്തിച്ചു. ഗാന്ധി സ്‌ക്വയറിലേക്ക് പ്രകടനമായി എത്തിയാണ് കോലം കത്തിച്ചത്. ജോസ് കെ.മാണിയ്ക്കും റോഷി അഗസ്റ്റിനും അനുകൂല മുദ്രാവാക്യം വിളിച്ച നൂറോളം പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

Read Also; പിടിമുറുക്കി പി.ജെ വിഭാഗം; കേരള കോൺഗ്രസ് ചെയർമാന്റെ ചുമതല പി.ജെ ജോസഫിനെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

പ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തകർ പി ജെ ജോസഫിനെതിരെ അസഭ്യ വർഷവും നടത്തി.  പാർട്ടി ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ ഒരാഴ്ചയോളമായി ഭിന്നത  രൂക്ഷമായിരിക്കുകയാണെങ്കിലും ഇതാദ്യമായാണ് പി.ജെ ജോസഫിനെതിരെ  പ്രവർത്തകർ പരസ്യമായി രംഗത്തു വരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here