പച്ച നിറത്തിലൊരു മുത്തശ്ശി….

ഇനി നമുക്ക് വ്യത്യസ്തയായ മുത്തശ്ശിയെ പരിചയപ്പെടാം.ആളൊരു ചിത്രകാരി ആണ്. നിറങ്ങളോടുള്ള താത്പര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.പക്ഷേ, ഈ മുത്തശ്ശിക്ക് പച്ച നിറത്തോടാണ് താത്പര്യം. താത്പര്യം എന്ന് പറഞ്ഞാല്‍ പോരാ, തലയ്ക്ക് പിടിച്ച പച്ച പ്രാന്ത്. തലയ്ക്ക് പിടിച്ചെന്ന് വെറുതെ പറഞ്ഞതല്ല. മുത്തശ്ശിയുടെ തലമുടിക്കും പച്ച നിറമാണ്.
ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനിലാണ് 79കാരിയായ എലിസബത്ത് സ്വീറ്റ്ഹാര്‍ട്ട് എന്ന ഈ വിചിത്ര മുത്തശ്ശി. എലിസബത്ത് സ്വയം വിശേഷിപ്പിക്കുന്നതും ഗ്രീന്‍ ലേഡി എന്നുതന്നെയാണ്. മുത്തശ്ശിയുടെ വീട്ടിലെ ചുമരുകളൊഴികെ എല്ലാം പച്ചയാണ്. വാതിലും, ബുക്കും, പെയ്ന്റ് ബ്രഷും, പാത്രങ്ങളും,വസ്ത്രങ്ങളും എന്തിനേറെ മുത്തശ്ശിയുടെ തലമുടിക്കും പച്ച നിറമാണ്. മുത്തശ്ശിയുടെ കണ്ണടയുടെ ഫ്രെയിമും ക്യൂട്ടക്‌സിനും ഐ ഷാഡോയ്ക്ക് വരെ പച്ച നിറമാണ്.
ചെറുപ്പം മുതലേ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു.
17ാം വയസ്സില്‍ തന്റെ പിതാവ് ഫ്‌ളോറിഡയിലേക്ക് ക്ഷണിച്ചതാണ് തന്റെ
പച്ച ബാഗും തൂക്കിയാണ് എലിസബത്തിന്റെ സഞ്ചാരം. മുത്തശ്ശിയെ കാണുന്‌പോള്‍ ആളുകള്‍ അത്ഭുതത്തോടെ നോക്കുകയും സെല്‍ഫി എടുക്കാന്‍ ഓടിയെത്തുകയും ചെയ്യും. ഇതെല്ലാം കാണുന്‌പോള്‍ മുത്തശ്ശിക്ക് സന്തോഷമാണ്. ചെറുപ്പത്തില്‍ നമുക്ക് കറുപ്പ് നിറത്തോടാണ് ഇഷ്ടം.എന്നാല്‍ വളരുന്തോറും നിറങ്ങളിലെ വൈവിധ്യം മനസിലാക്കുന്നു. പച്ച നിറം സന്തോഷം പകരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here