അബ്ദുള്ള കുട്ടി ബിജെപിയിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള

അബ്ദുള്ള കുട്ടി ബിജെപിയിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കേരളത്തില്‍ നിന്നും ബിജെപി യിലേക്ക് ഇനിയും ആളുകള്‍ വരുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയപ്പോള്‍ ഇടത് പക്ഷം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി യിലേക്ക് ആരു വന്നാലും സ്വീകരിക്കും എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്‌സ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. അബ്ദുള്ള കുട്ടിയുടെ വാര്‍ത്ത മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞത്. ബിജെപിയിലേക്ക് അബ്ദുള്ള കുട്ടി വരാന്‍ താത്പര്യപ്പെടുകയാണെങ്കില്‍ അത് പാര്‍ട്ടി തീരുമാനിക്കും.
സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ കരുടന്മാര്‍ ആനയെ കണ്ടത് പോലെയാണെന്ന് ആയിരുന്നു ശ്രീധരന്‍ പിള്ളയുടെ പരിഹാസം. ഇടതു പക്ഷത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി നിയമനിര്‍മാണം നടത്തണമെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കേരളത്തില്‍ ബിജെപിയ്ക്ക് സീറ്റ് ലഭിച്ചില്ലെങ്കിലും നല്ല രീതിയില്‍ വോട്ട് വര്‍ധനവ് ഉണ്ടായി. സംസ്ഥാനത്ത് ബിജെപി ശക്തി പ്രാപിക്കുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ബിജെ പിയ്ക്ക് കിട്ടുന്ന അംഗീകാരം ആണെന്നും അദ്ദേഹം പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here