എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി

എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി. മോദിയെ പ്രകീർത്തിച്ചതിനാണ് കെപിസിസിയുടെ നടപടി.ഇത് സംബന്ധിച്ച് കെപിസിസി വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ട്വന്റിഫോർ അഭിമുഖത്തിലെ പരാമർശങ്ങളും അബ്ദുള്ളക്കുട്ടിക്ക് തിരിച്ചടിയായി.
കോൺഗ്രസ്സ് പാർട്ടിയുടേയും പ്രവർത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങൾക്കുമെതിരായി പ്രസ്താവനകളിറക്കുകയും പ്രവർത്തിക്കുകയും ചെയ്തതിനും എ.പി.അബ്ദുള്ളകുട്ടിയോട് വിശദീകരണം ചോദിച്ചപ്പോൾ തന്റെ നിലപാടിൽ ഉറച്ചു നിന്നു കൊണ്ട് പരിഹാസപൂർവമായ മറുപടി നൽകുകയും ചെയ്തതിനാണ് പുറത്താക്കിയതെന്ന് കെപിസിസി വാർത്താക്കുറിപ്പിൽ പറയുന്നു.
കൂടാതെ പാർട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തിൽ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ തരത്തിൽ പ്രസ്താവനകൾ തുടരുകയും പാർട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്തുവെന്നും കുറിപ്പിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here