വീണ്ടും ചാണകം മെഴുകിയ കാർ; ഇത്തവണ വാർത്തയിൽ നിറയുന്നത് ഒരു ഡോക്ടർ

കടുത്ത വേനൽച്ചൂടിനെ പ്രതിരോധിക്കാൻ കാറിൽ ചാണകം മെഴുകിയ സേജൽ ഷാ എന്ന യുവതിയുടെ വാർത്ത അടുത്തിടെയാണ് നമ്മൾ കണ്ടത്. ചർച്ചകളും ട്രോളുകളും വാർത്തയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു ഡോക്ടർ തൻ്റെ കാറിൽ ചാണകം മെഴുകി ചൂടിനെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്.
മുംബൈ ടാറ്റ കാൻസർ ആശുപത്രിയിലെ സീനിയർ ഡോക്ടർ നവനാദ് ദുദ്ഹലാണ് തന്റെ കാറിൽ ചാണകം മെഴുകിയിരിക്കുന്നത്. സേജല്‍ ഷാ തന്‍റെ ടൊയോട്ട കൊറോള കാറിന്‍റെ പുറത്താണ് ചാണകം മെഴുകിയതെങ്കില്‍ പൂനൈ സ്വദേശിയായ നവനാദ് തന്‍റെ തന്‍റെ മഹീന്ദ്ര XUV 500നു മേലെയാണ് ചാണകം മെഴുകിയത്.
ചാണകം മെഴുകിയതിനെപ്പറ്റി സേജൽ ഷാ പറഞ്ഞ വിശദീകരണം തന്നെയാണ് നവനാദിനും പറയാനുള്ളത്. തണുപ്പിനായി വീടുകളിൽ ചാണകം മെഴുകുന്ന അതേ ആശയം തന്നെയെന്ന വിശദീകരണത്തോടൊപ്പം എസി ഉപയോഗം കുറയ്ക്കുക, കാറിനെ കൂടുതൽ ഇക്കോ ഫ്രണ്ട്ലി ആക്കുക എന്നിങ്ങനെയുള്ള ചിന്തകളും നവനാദിനുണ്ട്.
മൂന്നു കോട്ട് ചാണകമാണ് കാറിൽ നവനാദ് പൂശിയിരിക്കുന്നത്. ഈ കോട്ടിങ് ഒരുമാസം നിൽക്കുമെന്നും കാറിനകത്തെ ചൂട് 5 മുതൽ 7 ഡിഗ്രിവരെ കുറയുമെന്നുമാണ് ഡോക്ടറുടെ വാദം. ആദ്യമൊക്കെ ദുർഗന്ധം ഉണ്ടാവുമെങ്കിലും ഏറെ വൈകാതെ ദുർഗന്ധം മാറുമെന്നും ഡോക്ടർ പറയുന്നു. ചാണകം പൂശുന്നതു കൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരു കുഴപ്പവും സംഭവിക്കില്ലെന്നും ഡോക്ടർ അവകാശപ്പെറ്റുന്നു. അതേ സമയം, ഗോമൂത്രത്തിൽ നിന്ന് ക്യാൻസറിന് മരുന്നുണ്ടാക്കാനുള്ള പഠനത്തിലാണ് ഡോക്ടർ നവനാദ്. അതിനിടയിലാണ് ഈ പുതിയ രീതി കണ്ടെത്തിയതെന്നും നവനാദ് വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here