മാസപ്പിറവി കണ്ടില്ല; പെരുന്നാൾ ബുധനാഴ്ച
മാസപിറവി കാണാത്തതിനാൽ കേരളത്തിൽ മുസ്ലിംകൾ ബുധനാഴ്ച ചെറിയ പെരുന്നാൾ (ഈദുൾ ഫിത്തർ) ആഘോഷിക്കും. പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ, കോഴിക്കോട് വലിയഖാസി, പാളയം ഇമാം എന്നിവരും കേരള ഹിലാൽ കമ്മിറ്റിയുമാണ് ഈ അറിയിപ്പ് നൽകിയത്.
നേരത്തെ, നാളെ പെരുന്നാളാണെന്നറിയിച്ചു കൊണ്ടുള്ള വാട്സപ്പ് മെസേജുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ തള്ളിയ കോഴിക്കോട് വലിയ ഖാസി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here