ബിജെപി പിടിച്ചെടുത്ത ഓഫീസ് തിരികെയെടുത്ത് മമത; കാവി മായ്ച്ച് തൃണമൂൽ ചിഹ്നം വരച്ചു; വീഡിയോ

ബിജെപി പിടിച്ചെടുത്ത ഓഫീസ് തിരിച്ചെടുത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നൈഹതി പ്രദേശത്തെ നോർത്ത് 24 പർഗനസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഓഫീസാണ് മമത ബിജെപിയിൽ നിന്നും പിടിച്ചെടുത്തത്. ഓഫീസ് ചുവരിലെ കാവിക്ക് പുറത്ത് തൃണമൂൽ കോൺഗ്രസ് ചിഹ്നം വരക്കുകയും ചെയ്തു.
പുതുതായി തിരഞ്ഞെടുത്ത ബിജെപി എംപി അർജുൻ സിങിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത ഓഫീസ് ഞങ്ങൾ തിരിച്ച് പിടിക്കുകയായിരുന്നുവെന്ന് തൃണമൂൽ പ്രവർത്തകർ പറഞ്ഞു.
Read Also : മമതാ ബാനർജിക്ക് ‘ജയ് ശ്രീറാം’ എന്നെഴുതിയ 10 ലക്ഷം പോസ്റ്റ് കാർഡുകൾ അയക്കാനൊരുങ്ങി ബിജെപി
തൃണമൂൽ കോൺഗ്രസിന്റെ മുൻ എംഎൽഎ ആയ അർജുൻ സിങ് പാർട്ടി വിട്ടപ്പോൾ ഓഫീസ് പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് തൃണമൂലിന്റെ ആരോപണം. ബരാക്പുർ മണ്ഡലത്തിൽ നിന്ന് ദിനേശ് ത്രിവേദിയെ പരാജയപ്പെടുത്തിയാണ് അർജുൻ സിങ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
West Bengal CM @MamataOfficial recaptures TMC office from BJP. Watch this report. #ITVideohttps://t.co/NounxnP7mg pic.twitter.com/3DcFwGaQlx
— India Today (@IndiaToday) June 3, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here