നിപയും ഭീതി പടര്‍ത്തുന്ന വ്യാജ വാര്‍ത്തകളും

ഒരിക്കല്‍ ഭീതിയുടെയും ആശങ്കയുടെയും നിഴല്‍ നമുക്കിടയില്‍ ഒന്നാകെ പടര്‍ത്തിയിട്ട് ഒറ്റക്കെട്ടായ പരിശ്രമത്തിലൂടെ നമ്മള്‍ ഉന്മൂലനം ചെയ്തതാണ് നിപ വൈറസിനെ. എന്നാല്‍ നിപ അവശേഷിപ്പിച്ച ലിനി അടക്കമുള്ള സിസ്റ്ററുടെ വിയോഗത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതിനു മുന്‍പ് തന്നെ അതേ ഭീതി പടര്‍ത്തിക്കൊണ്ട് വീണ്ടും എത്തിയിരിക്കുകയാണ് നിപ. ആദ്യം രോഗം പിടിപെട്ട സാബിത്തിനെ പരിചരിക്കുമ്പോഴാണ് ലിനിയും മരണത്തിന് കീഴടങ്ങുന്നത്. സര്‍ക്കാറിന്റെ കണക്കു പ്രകാരം 17 പേര്‍ നിപ ബാധിച്ച് മരിച്ചവരില്‍പ്പെടുന്നു.
നിലവില്‍ എറണാകുളം സ്വദേശിയായ വിദ്യാര്‍ഥിയ്ക്ക് നിപ സ്ഥിരീകരിച്ചു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലടക്കം തരംഗമാകുന്നത്. വിദ്യാര്‍ഥിയ്ക്ക് നിപയാണോ എന്ന എന്ന സംശയം മാത്രമാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണ കൂടവും പങ്കുവെയ്ക്കുന്നത്.
എന്നാല്‍ ഭീതി പടര്‍ത്തി സോഷ്യല്‍ മീഡിയയില്‍ നിപ പടര്‍ന്നു പിടിക്കുകയാണ്. പൂന വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലെ ഫലത്തിനൊന്നും സോഷ്യല്‍ മീഡിയയിലെ വിരുതന്മാര്‍ നോക്കിയിരുന്നില്ല. നിപ സ്ഥിരീകരിച്ച് പോസ്റ്റുകളും ഇട്ടു തുടങ്ങി.
പേരാമ്പ്രയില്‍ വീണ്ടും നിപാ ബാധയുണ്ടാവും എന്ന തരത്തിലും പ്രചരണമുണ്ട്.
വൈറസ് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വന്നതുമുതല്‍ കളക്ടര്‍ പ്രത്യേകം എടുത്ത പറഞ്ഞകാര്യവും തെറ്റിദ്ധാരണ ജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തരുതെന്നാണ. എന്നാല്‍ നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴും ചില മാധ്യമങ്ങളും തങ്ങളുടെ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനുള്ള ആവേശത്തെ അവര്‍ അതിവേഗം ജനങ്ങളിലെത്തിച്ചു. സമൂഹം ഒരു വലിയ സാക്രമിക രോഗത്തെ ചെറുക്കാന്‍ ഒന്നടങ്കം ശ്രമിക്കുമ്പോള്‍ ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളില്‍ ഒരു വിഭാഗം ആളുകളില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.
നാം ചിന്തിക്കേണ്ടത്
ഒരു വശത്ത് ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുമുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ട ഈ സാഹചര്യത്തില്‍ വ്യാജ വാര്‍ത്ത പടര്‍ത്തി അതിലെ ഷെയറുകളുടെയും ലൈക്കുകളുടെയും എണ്ണത്തില്‍ സ്വയം ആശ്വാസമണയുന്ന ഈ മനോഭാവം എത്രത്തോളം ശരിയാണെന്ന് കൂടെ നാം ഓര്‍ക്കണം.
വാര്‍ത്തയിലെ ഉള്ളടക്കത്തെ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാതെ ഇത്തരം വ്യാജ സന്ദേശങ്ങളുടെ പിന്നാല പോയി നിരുത്തരവാദ പരമായി പ്രവര്‍ത്തിക്കാതിരിക്കുക. സന്ദേശങ്ങള്‍ നമ്മളിലൂടെ ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ അതിന്റെ ഉള്ളടക്കത്തിലേക്ക് സൂഷ്മമായി ഒന്നു വിലയിരുത്തുക. സമൂഹത്തിന്റെ ഒരു കോണിലിരുന്ന് പ്രശ്‌നങ്ങളെ നോക്കിക്കാണാതെ അതിന്റെ ഭാഗമായി നിന്നുകൊണ്ട് നമ്മളാല്‍ കഴിയുന്നത് ചെയ്യാം…പൗരബോധം സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകള്‍ക്കു മുന്‍പില്‍ നമുക്ക് അടിയറവുവെയ്ക്കാതിരിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here