സവർണ്ണ വിധിയെ വെല്ലുവിളിച്ച് ഗുജറാത്തിലെ ദളിതർ; വിവാഹത്തിന് കുതിരപ്പുറത്ത് ഒരുമിച്ചെത്തി 11 വരന്മാർ

വിവാഹത്തിന് വരൻ കുതിരപ്പുറത്ത് വരരുതെന്ന സവർണ്ണരുടെ വിധിയെ വെല്ലുവിളിച്ച് ഗുജറാത്തിലെ ദളിതർ. ദോറാജി നഗരത്തിൽ നടന്ന സമൂഹ വിവാഹത്തിനാണ് 11 വരൻമാർ കുതിരപ്പുറത്ത് എത്തിയത്.
ഗ്രാമങ്ങളിൽ നിന്ന് എത്തിയ വധൂവരൻമാർ ദോറാജിയിലെ അംബേദ്ക്കർ സ്മാരകത്തിലെത്തി ഡോ. ബാബാ സാഹേബ് അംബേദ്ക്കറുടെ പ്രതിമയിൽ മാല അണിയിച്ചതിന് ശേഷമാണ് കുതിരപ്പുറത്ത് ഹാളിലേക്ക് സഞ്ചരിച്ചത്. 3 കിലോമീറ്റർ ദൂരമായിരുന്നു വരന്മാർ കുതിരപ്പുറത്ത് സഞ്ചരിച്ചത്. മേഘ്‌വർ സമാജ്, രാഷ്ട്രീയ ദളിത് മഹാസംഘ്്, ഡോ. ബാബാ സാഹേബ് എഡ്യൂക്കേഷൻ ട്രസ്റ്റ് എന്നിവരാണ് സമൂഹ വിവാഹത്തിന്റെ സംഘാടകർ.
കുതിരപ്പുറത്ത് ദളിത് വരൻമാർ സഞ്ചരിച്ചതിനെതിരെ ആറവല്ലി, സബർകന്ത, മെഹ്‌സാന എന്നീ ജില്ലകളിൽ കഴിഞ്ഞ മാസം അതിക്രമങ്ങൾ നടന്നിരുന്നു. ഇതിൽ പ്രതിഷേധമുയർത്തിയാണ് സംഘാടകർ പതിനൊന്ന് വരന്മാരെ ഒരുമിച്ച് കുതിരപ്പുറത്ത് എത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here