Advertisement

ഒന്നിച്ച് നിന്ന് ഇത്തവണയും കേരളം നിപയെ അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

June 4, 2019
Google News 14 minutes Read

നിപ സ്ഥിരീകരിച്ചു എന്നതുകൊണ്ട് ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിർദേശങ്ങൾ നൽകും. അത് പിന്തുടരാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. കോഴിക്കോട് നിപ വൈറസ് ബാധയുണ്ടായപ്പോൾ അതിനെ ഒന്നിച്ച് നിന്ന് അതിജീവിക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക് നിപയെ അതിജീവിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപയെ നേരിടാൻ ആരോഗ്യമേഖല പൂർണ്ണ സജ്ജമാണ്. എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. നിപ സ്ഥിരീകരിച്ചു എന്നതിനാൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിർദ്ദേശങ്ങൾ നൽകും. അത് പിന്തുടരാൻ എല്ലാവരും തയ്യാറാകണം.

കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിദഗ്ധരടങ്ങിയ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. അവരുടെ മാർഗ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താകും പ്രതിരോധ പ്രവർത്തനങ്ങൾ.

കോഴിക്കോട് നിപ വൈറസ് ബാധ ഉണ്ടായപ്പോൾ അതിനെ ഒന്നിച്ച് നിന്ന് അതിജീവിക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക് നിപയെ അതിജീവിക്കാൻ കഴിയും. ജനങ്ങളിൽ ഭീതി പടർത്തുന്ന പ്രചരണങ്ങൾ ആരും നടത്തരുത്. അത്തരക്കാർക്കെതിരെ കർശന നിയമ നടപടി ഉണ്ടാകും.

Nipah infection has been confirmed in one person who is undergoing േൃലatment for fever. The news of confirmation should not be a reason for panic. Our health network is ready to rise up to the challenge. Under the supervision of the Health Minister, all necessary preparations have been done. Contact േൃമcing, േൃമcking down of those who have interacted with the infected person, have also been done.

We request everyone to follow the intsructions of the Health department. tSringent action will be taken against those who spread misinformation. We are in constant contact with the Union minitsry for Health. A team experts have arrived in Kochi. Their inputs will also inform the efforts against Nipah outbreak. Together, we overcame the battle against Nipah in 2018. In this battle also, we are going to prevail.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here