വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാനുള്ള സമയപരിധി ഈ മാസം 15 വരെ നീട്ടി

‘സുരക്ഷാമിത്ര’ എന്ന പദ്ധതിയുടെ ഭാഗമായി വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാനുള്ള സമയപരിധി ഈമാസം 15 വരെ നീട്ടി. മുന്‍പ് ജൂണ്‍ ഒന്ന് ആയിരുന്നു ജി.പി.എസ്. ഘടിപ്പിക്കാനുള്ള അവസാന തീയതി.

എന്നാല്‍ ജിപിഎസ് ഉപകരണങ്ങളുടെ ലഭ്യതക്കുറവ് പലര്‍ക്കും സമയ ബന്ധിതമായി വാഹനങ്ങളില്‍ ഉപകരണം ഘടിപ്പിക്കാന്‍ കഴിയാതെ വന്നു. ഇത് കണക്കിലെടുത്താണ് സമയപരിധി നീട്ടിനല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. എന്നാല്‍ വാഹന ഉടമകള്‍ ജി.പി.എസ്. ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മൂലമാണ് ഉപകരണം വാഹനങ്ങളില്‍ ഘടിപ്പിക്കാത്തതെന്നു കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കണം.

നിലവില്‍ ജിപിഎസ് ഉപകരങ്ങള്‍ നിര്‍മ്മിക്കാനായി പൊതുമേഖലാസ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് രംഗത്തേക്ക് വന്നിട്ടുണ്ട്. വാഹനങ്ങളുടെ സുരക്ഷയും അപകടങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജിപിഎസ് ഉപകരണങ്ങള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്. ഇതനുസരിച്ച് ഓരോ 20 സെക്കന്‍ഡിലും വാഹനത്തിന്റെ സ്റ്റാറ്റസ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top