ടെക്സ്റ്റ്ബുക്കിൽ ഭാരതിയാർക്ക് കാവി തലപ്പാവ്; പ്രതിഷേധം പുകയുന്നു

തമിഴ്‌നാട് ടെക്സ്റ്റ്ബുക്കിൽ ഭാരതിയാർക്ക് കാവി തലപ്പാവ്. വെളുത്ത ടർബൻ ധരിച്ചാണ് പൊതുവെ ഭാരതിയാരുടെ ചിത്രം കാണപ്പെടാറ്. എന്നാൽ തമിഴ്‌നാട്ടിലെ പുതിയ പാഠപുസ്തകങ്ങളിൽ അദ്ദേഹത്തിന് കാവി തലപ്പാവാണ് നൽകിയിരിക്കുന്നത്.
‘ കാവി ടർബൻ ധരിച്ച് ഭാരതിയാരെ ആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’ മുൻ വിദ്യാഭ്യാസ മന്ത്രിയും ഡി.എം.കെ എം.എൽ.എയുമായ തങ്കം തെന്നരസു ചോദിക്കുന്നു.
തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും തെന്നരസു ആരോപിച്ചു. ‘ഭാരതിയാരെക്കുറിച്ച് വിദ്യാർഥികൾക്ക് വ്യത്യസ്തമായൊരു ഇമേജ് നൽകാനുള്ള ശ്രമമാണിത്.’ അദ്ദേഹം കുറ്റപ്പെടുത്തി.
തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.എ സെൻഗോട്ടെയാനും വിദ്യാഭ്യാസ സർവ്വീസ് കോർപ്പറേഷൻ ചെയർ പേഴ്‌സൺ ബി വളർമതിയുമാണ്. പുസ്തകം റിലീസ് ചെയ്തത്. സംസ്ഥാന സർക്കാർ റിലീസ് ചെയ്ത പുസ്തകമാണിതെന്നും അതിൽ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ചോദ്യമുദിക്കുന്നില്ലെന്നും വളർമതി പറഞ്ഞു.
‘അബദ്ധം സംഭവിച്ചതാണെങ്കിൽ ഇക്കാര്യം പരിശോധിക്കുകയും തിരുത്തുകയും ചെയ്യും.’ വളർമതി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here