Advertisement

വ്യോമ സേനയുടെ കാണാതായ വിമാനത്തില്‍ ഒരു മലയാളി ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു

June 5, 2019
Google News 1 minute Read

അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം. ഐഎസ്ആര്‍ഒയുടേയും നാവികസേനയുടേയും പങ്കാളിത്തതോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. വിമാനത്തില്‍ ഒരു മലയാളിയും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാറാണ് കാണാതായ മലയാളി.

വ്യോമ സേന വിമാനം എന്‍എന്‍ 32 കാണാതായിട്ടി രണ്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. എന്നാല്‍ വിമാനം തകര്‍ന്നതായി വ്യോമ സേന സ്ഥിരീകരിച്ചിട്ടില്ല.
ഐഎസ്ആര്‍ഒയുടേയും നാവികസേനയുടേയും പങ്കാളിത്തതോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.  പ്രധാനമായും ഇത് സോവിയറ്റ് കാലഘട്ടത്തിലുള്ള വിമാനമാണ്. ഇത് കാലോചിതമായി പുരോഗമനപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇത് വ്യോമ സേനയുടെ ശക്തിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.

കര സേനയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും തെരച്ചലില്‍ പങ്കെടുക്കുന്നുണ്ട്. എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണ്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് വിമാനം കണ്ടെത്താന്‍ വൈകുന്നതെന്നാണ് വിലയിരുത്തല്‍. 8 വ്യോമസേന അംഗങ്ങള്‍ അടക്കം 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാറും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അനൂപ് കുമാറിന്റേതടക്കം 13 പേരുടെയും കുടുംബാംഗങ്ങളെ വ്യോമ സേന വിവരം അറിയിച്ചിട്ടുണ്ട്. അസമിലെ ജോര്‍ഹതില്‍നിന്നും തിങ്കളാഴ്ച ഉച്ചക്ക് 12.25ന് പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നും ഒരുമണിക്കാണ് അവസാന സന്ദേശം ലഭിച്ചത്. ഇന്ത്യ – ചൈന അതിര്‍ത്ഥി പ്രദേശമായ മചുകയിലേക്ക് പോകുകയായിരുന്നു വിമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here