Advertisement

സാഹോദര്യത്തിന്റെ സന്ദേശവുമായി വിശ്വാസികള്‍ ചെറിയപെരുനാള്‍ ആഘോഷിക്കുന്നു

June 5, 2019
Google News 0 minutes Read

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് നമസ്‌ക്കാരം തിരുവനന്തപുരം പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നു . പാളയം ജുമാ മസ്ജിദ് ഇമാമം വി.പി ഷുഹൈബ് മൗലവി ഈദ് ഗാഹിനു നേതൃത്വം നല്‍കി.

ചെറിയ പെരുന്നാള്‍ വിശുദ്ധിയിലേക്കുള്ള മടക്കമാണ്. ചില യുവാക്കളുടെ കൈകളാല്‍ ഇസ്ലാം തെറ്റിദ്ധരിക്കപ്പെടുന്നു. പവിത്രമായ വിശ്വാസങ്ങളെ ചിലര്‍ കളങ്കപ്പെടുത്തുകയാണെന്നും ഷുഹൈബി മൗലവി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. നിരവധി വിശ്വസികളാണ് ഈദ് നമസ്‌ക്കാരത്തിന് എത്തിയത്

കോഴിക്കോട്ടെ പള്ളികളില്‍ ഈദ് നമസ്‌ക്കാരം നടക്കുന്നു. ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് കോഴിക്കോട് മര്‍കസ് മസ്ജിദില്‍ ഡോ.അബ്ദുള്‍ ഹക്കീം അല്‍ കാന്തി നേതൃത്വം നല്‍കുന്നു. നിരവധി വിശ്വസികളാണ് പളളികളില്‍ എത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here