വോയ്സ് ഓഫ് ആലപ്പി ഈദ് ആഘോഷവും മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണവും നടന്നു
‘സ്‌നേഹ നിലാവ് 2023’ വോയ്സ് ഓഫ് ആലപ്പി അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെ സല്‍മാബാദ് ഹാളില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു, ജോയിന്‍ സെക്രട്ടറി അശോകന്‍ താമരക്കുളം ഏവരെയും സ്‌നേഹനിലാവ് 2023ലേക്ക് സ്വാഗതം ചെയ്തു. വോയ്സ് ഓഫ് ആലപ്പിയുടെ കലാകാര കൂട്ടായ്മയായ ‘അരങ്ങ് ആലപ്പിയുടെ’ നേതൃത്വത്തില്‍ ഒപ്പനയും മറ്റു വിവിധ കല പരിപാടികളും അംഗങ്ങള്‍ അവതരിപ്പിച്ചു. (Voice of Alleppey Bahrain )
വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലീമിന്റെ അധ്യക്ഷതയില്‍ നടന്ന സ്‌നേഹനിലാവ് 2023 സംഘടനയുടെ രക്ഷാധികാരിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സോമന്‍ബേബി ഉത്ഘാടനം ചെയ്തു പ്രോഗ്രാം കോര്‍ഡിനേറ്ററും വൈസ് പ്രസിഡന്റുമായ അനസ് റഹിം ഈദ് സന്ദേശം നല്‍കി. തുടര്‍ന്ന് മെമ്പര്‍ഷിപ് കാര്‍ഡിന്റെ വിതരണ ഉത്ഘാടനം വിവിധ ഏരിയ കമ്മിറ്റികള്‍ക്ക് നല്‍കികൊണ്ട് ഇന്ത്യന്‍ സ്‌കൂള്‍ എക്‌സികുട്ടീവ് അംഗം അജയകൃഷ്ണന്‍ നിര്‍വഹിച്ചു.
Read Also:ഭാവിയില്‍ മനുഷ്യനെതിരെ പ്രവര്‍ത്തിക്കുമോ? യുഎന്‍ ഉച്ചകോടിയില്‍ ഉത്തരവുമായി റോബോട്ട്
ചടങ്ങില്‍ രക്ഷാധികാരികള്‍ ആയ ഡോക്ടര്‍ പിവി ചെറിയാന്‍, അനില്‍കുമാര്‍ യുകെ, ജിജു ജേക്കബ്, വൈസ് പ്രസിഡന്റ് വിനയചന്ദ്രന്‍, പ്രോഗ്രാം സബ് കണ്‍വീനര്‍ സുമന്‍ സഫറുള്ള, വനിതാ വിഭാഗം സെക്രട്ടറി രശ്മി അനൂപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കല വിഭാഗം സെക്രട്ടറി ദീപക് തണല്‍ ആയിരുന്നു സ്‌നേഹനിലാവിന്റെ അവതാരകന്‍. സല്‍മാബാദ് ഏരിയ പ്രസിഡന്റ് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിരേഖപ്പെടുത്തി.
Story Highlights: Voice of Alleppey Bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here