Advertisement

കണ്ണൂരില്‍ വനിതാ വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള വനിതാ ഹോസ്റ്റലില്‍ ശുദ്ധജലം നല്‍കുന്നില്ലെന്ന് പരാതി

June 5, 2019
1 minute Read

കണ്ണൂരില്‍ വനിതാ വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള വനിതാ ഹോസ്റ്റലില്‍ ശുദ്ധജലം നല്‍കുന്നില്ലെന്ന് പരാതി. വനിതാ വികസന കോര്‍പ്പറഷന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ക്കുമാണ് ഹോസ്റ്റലിലെ അന്തേവാസികള്‍ പരാതി നല്‍കിയത്.

കണ്ണൂര്‍ പള്ളിക്കുന്നിലെ ഗവ. വിമന്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ശുദ്ധജലം വിതരണം ചെയ്യുന്നില്ല. ഹോസ്റ്റലിന്റെ മെസ്സില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് മാത്രമേ ശുദ്ധജലം നല്‍കൂ എന്നാണ് ഹോസ്റ്റല്‍ അധികൃതരുടെ നിലപാട്. മെസ്സില്‍ നിന്ന് ഭക്ഷണം കഴിക്കാത്തവര്‍ ഒരു ബോട്ടില്‍ ശുദ്ധജലത്തിന് പത്ത് രൂപ നല്‍കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചതായും അന്തേവാസികള്‍ പറയുന്നു.

ഇത് സംബന്ധിച്ച് വനിതാ വികസന കോര്‍പ്പറഷന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കോര്‍പ്പറേഷന്‍ മേയര്‍ക്കും സെക്രട്ടിക്കും പരാതി നല്‍കിയിരുന്നു. ഏപ്രില്‍ ഒന്നാം തിയ്യതി മുതലാണ് ശുദ്ധജല വിതരണം നിര്‍ത്തലാക്കിയത്. അറുപതിലേറെ വനിതകള്‍ ഈ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. രാത്രി സമയങ്ങളിലടക്കം ശുദ്ധജലത്തിനായി സമീപത്തെ ഹോട്ടലുകളെ സമീപിക്കേണ്ട അവസ്ഥയിലാണ് അന്തേവാസികള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top