Advertisement

കേരള കോണ്‍ഗ്രസ് വിഷയത്തില്‍ സമവായ ചര്‍ച്ചയുണ്ടെങ്കില്‍ സഹകരിക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ

June 5, 2019
Google News 0 minutes Read

കേരള കേണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെങ്കില്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ എല്ലാം കൂടിച്ചേര്‍ന്ന് ഒരു സമവായത്തിന് തയ്യാറാകണമെന്നും ജോസ് കെ മാണി എംപി ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍  അതിനോട് എല്ലാവരും പൂര്‍ണമായും സഹകരിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പിജെ ജോസഫും ഡെപ്യൂട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ സിഎം തോമസ് എംഎല്‍എയും പാര്‍ട്ടിയുടെ മറ്റ് എംഎല്‍എമാരും ആശയവിനിമയം നടത്താന്‍ തയ്യാറാമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് മുന്‍പും പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുള്ളത് സമവായത്തിലൂടെ ആണെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

മാത്രമല്ല നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സമവായ ചര്‍ച്ചയില്‍ പരിഹരിക്കുമെന്നും  കേരള കോണ്‍ഗ്രസിലെ ഐക്യം നിലനിര്‍ത്തുന്നതിനായി ഒഴിവുള്ള സ്ഥാനം നികത്തുന്നതിനു വേണ്ടിയും വിട്ടു വീഴ്ച മനോഭാവത്തോടെയുള്ള തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അത്തരം ചര്‍ച്ചയ്ക്ക് മുന്‍ കൈ എടുക്കുമെന്നും ഇടപെടല്‍ നടത്തമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

നിലവില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും നിയമസഭകക്ഷി നേതാവ് എന്ന സ്ഥാനവുമാണ് ഒഴിവുള്ളത് അതില്‍ ഏത് സമിതി വേണമെങ്കിലും വിളിച്ചു കൂട്ടി സ്ഥാനങ്ങള്‍ പ്രഖ്യാപിക്കാമെന്നും അത് പാര്‍ട്ടിയിലെ സമവായ ചര്‍ച്ചയ്ക്ക് ശേഷം പരിഹരിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here