Advertisement

ഫ്രാന്‍സിലെ ഈ ഉരുളക്കിഴങ്ങിന് പൊന്നിനേക്കാള്‍ വിലയുണ്ട്

June 5, 2019
Google News 1 minute Read

ഉരുളക്കിഴങ്ങ് കഴിക്കാത്തവര്‍ കാണില്ല…. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും രുചിയേറിയ ഉരുളക്കിഴങ്ങിനെപ്പറ്റി അറിയുന്നവര്‍ ചുരുക്കമായിരിക്കും. രുചി മാത്രമല്ല, ഏറ്റവും വിലയേറിയതുമായ ഉരുളക്കിഴങ്ങിനെക്കുറിച്ചാണ് ഇനി പറയുന്നത്.

ബൊണോട്ടെ എന്നാണ് ഫ്രാന്‍സുകാര്‍ നിധിയായി കാണുന്ന ഈ ഉരുളക്കിളങ്ങിന്റെ പേര്. ഫ്രാന്‍സിന്റെ അറ്റ്ലാന്റിക് തീരത്തുള്ള നോര്‍മോച്ചെ എന്ന ദ്വീപില്‍ മാത്രമാണ് ഇത് കൃഷി ചെയ്യുന്നത്. ഈ ദ്വീപിന്റെ തീരത്തുള്ള തരിമണലില്‍ വളരുന്നതാണ് ബൊണാട്ടയെ സ്വാദിഷ്ടമാക്കുന്നത്. തൊലിയിലാണ് ബൊണോട്ടെയുടെ രുചിയടങ്ങിയിരിക്കുന്നത്.

നോര്‍മോച്ചെ ദ്വീപിലെ 500 ഹെക്ടറില്‍ കൃഷിയുണ്ട്. എന്നാല്‍ 50 സ്‌ക്വയര്‍ മീറ്ററില്‍ മാത്രമാണ് ബൊണോട്ടെ വിളയൂ. ഒരു വര്‍ഷത്തില്‍ ഏഴു ദിവസം മാത്രമേ വിളവെടുക്കുകയൂള്ളു എന്നതാണ് മറ്റൊരു പ്രേത്യകത. മെയ് മാസത്തിലാണ് ഇതിന്റെ വിളവെടുപ്പ്. ഈ ഉരുളക്കിഴങ്ങിന് ഫ്രാന്‍സില്‍ പൊന്നിനേക്കാള്‍ വിലയുണ്ട്. ഒരുകിലോയ്ക്ക് 1000 ഡോളറാണ് വില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here