ലോക പരിസ്ഥിതി ദിനം; സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജ്ജന ബോധവത്കരണ പരിപാടി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്തു

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ദക്ഷിണ എയര്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജ്ജന ബോധവത്കരണപരിപാടി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്തു.
സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയില്‍ വനവത്കരണത്തിന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടക്കം കുറിച്ചു. പരിസ്ഥിതി സംരക്ഷണം ചടങ്ങില്‍ മാത്രം ഒതുക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ദക്ഷിണ എയര്‍ കമാന്‍ഡ് തുടര്‍ന്ന് പോരുന്ന ‘ഗോ ഗ്രീന്‍’ ക്യാമ്പയിന്‍ എത്തി നില്‍ക്കുന്നത് സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജ്ജനമെന്ന ഘട്ടത്തിലാണ്. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സമൂഹത്തിന് പരിസ്ഥിതി അവബോധം നല്‍കുകയെന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച പരിപാടി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്തു.
വിളപ്പില്‍ശാല ഇ എം എസ് അക്കാദമിയില്‍വനവത്കരണത്തിന്സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടക്കം കുറിച്ചു. അക്കാദമിയിലെ ആറു സെന്റ് സ്ഥലത്താണ് വിവിധ തരത്തിലുള്ള വ്യക്ഷ തൈകള്‍ വച്ചുപിടിപ്പിച്ച് പച്ചതുരുത്ത് ഉണ്ടാക്കുന്നത്.
ആധുനിക കാലത്ത് മനുഷ്യരാശി നേരിടുന്ന വലിയ വെല്ലുവിളി പാരിസ്ഥിതിക വെല്ലുവിളികളാണെന്ന് കെപിസിസി ആസ്ഥാനത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എംഎന്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വൃക്ഷതൈ നട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here