Advertisement

പാകിസ്ഥാനുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്

June 6, 2019
Google News 0 minutes Read

പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യ. ഷാങ്ഹായ് ഉച്ചകോടിയ്ക്കിടെ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച ഉണ്ടാകുമെന്ന പ്രചരണമാണ് ഇന്ത്യ തള്ളിയത്. അതേസമയം ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന വിഷയത്തില്‍ അമേരിക്കയുടെ സമ്മര്‍ദ്ധത്തിന് വഴങ്ങില്ലെന്നും വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.

ഷാങ്ഹായ് ഉച്ചകൊടിയ്ക്കിടെ ഇന്ത്യ പാക്ക് പ്രധാനമന്ത്രി തല ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നതായ് പാക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ വിദേശ സെക്രട്ടറിയുടെ ഇന്ത്യ സന്ദര്‍ശനം ചൂണ്ടിക്കാട്ടിയായിരുന്നു പ്രചരണം. ഇതാണ് ഇന്ത്യ ഇന്ന് തള്ളിയത്. നിലവിലുള്ള സാഹചര്യത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ച ഇല്ല. പാക് വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നു.

ഇറാനുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങളില്‍ ഇടപെടാനുള്ള അമേരിയ്ക്കന്‍ ശ്രമം അംഗീകരിക്കില്ലെന്ന നയം വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. സുരക്ഷയും ഇന്ധനം വാങ്ങലും പോലെയുള്ള നടപടികള്‍ തികച്ചും ഇന്ത്യയുടെ വിവേചനാധികാരത്തിന്റെ അധീനതയിലാണ്. നളെ മുതല്‍ രണ്ട് ദിവസങ്ങളില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഭൂട്ടാന്‍ സന്ദര്‍ശിക്കും എന്നും വിദേശകാര്യ വക്താവ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here