നെറ്റ് ബാങ്കിംഗിന് ഇനി മുതൽ സർവീസ് ചാർജില്ല; എടിഎം സർവീസ് ചാർജും കുറഞ്ഞേക്കും

എടിഎം ഇടപാടിനുള്ള സര്‍വീസ് ചാര്‍ജ് കുറഞ്ഞേക്കും. ഇതേക്കുറിച്ച് പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകളുമായി ചര്‍ച്ച ചെയ്തശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇന്നു ചേര്‍ന്ന റിസര്‍വ് ബാങ്ക് യോഗമാണ് തീരുമാനമെടുത്തത്.

രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും ആര്‍ബിഐ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി വഴിയുള്ള ഇടപാടുകള്‍ക്കുള്ള ചാര്‍ജുകള്‍ എടുത്തുകളഞ്ഞു. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്നും ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടു.

എന്‍ഇഎഫ്ടി വഴി രണ്ടു ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാനാകും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, എന്‍ഇഎഫ്ടി വഴിയുള്ള ഇടപാടിന് ഒരു രൂപ മുതല്‍ അഞ്ച് രൂപ വരെയും, ആര്‍ടിജിഎസ് ഇടപാടിന് ആഞ്ചു രൂപ മുതല്‍ 50 രൂപ വരെയും ചാര്‍ജ് ഈടാക്കിയിരുന്നു.

പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് കാല്‍ശതമാനം കുറവു വരുത്തി. റിപ്പൊ നിരക്ക് 5.75 ശതമാനമായും റിവേഴ്‌സ് റിപ്പോ 5.50 ശതമാനമായുമാണ് കുറച്ചത്. ഇതോടെ വാണിജ്യ ബാങ്കുകളുടെ ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയാന്‍ സാധ്യതയേറി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More