Advertisement

റിയാദ് ഇന്ത്യന്‍ എംബസി ലോക പരിസ്ഥിതി ദിനം ആചരിച്ചു

June 6, 2019
Google News 0 minutes Read

റിയാദ് ഇന്ത്യന്‍ എംബസി ലോക പരിസ്ഥിതി ദിനം ആചരിച്ചു. അംബാസഡര്‍ ഡോ. ഔസാഫ് സഈദ് വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണെന്ന് അംബാസഡര്‍ പറഞ്ഞു.പരിസ്ഥിതി സംരക്ഷണവും പ്രകൃതിയെ സംബന്ധിച്ച അവബോധവും ഏറ്റവും കൂടുതല്‍ ആവശ്യമുളള കാലഘട്ടത്തിലൂടെയാണ് ലോകം കടന്ന് പോകുന്നതെന്ന് അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു.

സൗദിയില്‍ ആദ്യമായാണ് ഇന്ത്യന്‍ എംബസിയില്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഹൈല്‍ അജാസ് ഖാന്‍, നയതന്ത്ര ഉദ്യോഗസ്ഥരായ ദേശ് ബന്ധു ഭാട്ടി, ഷീല്‍ ബന്ദ്ര, വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരായ ഷിഹാബ് കൊട്ടുകാട്, മുഹമ്മദലി മരോട്ടിക്കല്‍, ഷിനു നവീന്‍, ആനീ സാമുവല്‍ എന്നിവരും എംബസി കോംപൗണ്ടില്‍ വൃക്ഷത്തൈ നട്ടു.

പ്രകൃതി സംരക്ഷണം പ്രമേയമാക്കി ചിത്രകാരി ഷിനു നവീന്‍ വരച്ച ചിത്രം അംബാസഡര്‍ക്കു സമ്മാനിച്ചു. വരണ്ടുണങ്ങിയ പ്രകൃതിയില്‍ പക്ഷികളുടെ രോദനം അടയാളപ്പെടുത്തുന്ന ചിത്രമാണ് സമ്മാനിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here