പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകാശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു. സൈന്യവും കാശ്മീർ പോലീസും സംയുക്തമായി പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിവെപ്പ് നടത്തുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. ഇന്ന് പുലർച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു നിന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് മൂന്ന് എ.കെ സീരീസ് തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് സുരക്ഷാ സേനയുടെ തിരച്ചിൽ തുടരുകയാണ്.
#UPDATE Lassipora(Pulwama) encounter: Three terrorists have been killed by security forces, 3 AK series rifles recovered. Search operation underway #JammuAndKashmir pic.twitter.com/3fStBYMT0D
— ANI (@ANI) June 7, 2019
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here