ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാറില്‍ നിന്നും അപകടസമയത്ത് കണ്ടെത്തിയത് നാല്‍പതോളം പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാറില്‍ നിന്നും അപകടസമയത്ത് കണ്ടെത്തിയത് നാല്‍പതോളം പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും. വാഹനമോടിച്ചത് അര്‍ജുനെന്ന് നിഗമനം. കേസില്‍ ഫോറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കി.
സുരക്ഷ കരുതിയാണ് യാത്രാ സമയത്ത് സ്വര്‍ണ്ണം കയ്യില്‍ കരുതിയതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി നേരത്തേ നല്‍കിയിരുന്ന മൊഴിയിരുന്നത്. മാത്രമല്ല. ഇത് വീട്ടിലെ സ്വര്‍ണമാണെന്ന് ലക്ഷ്മി മൊഴി നല്‍കിയത്. എന്നാല്‍ അപകട ശേഷം വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാറില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് സുഹൃത്ത് പ്രകാശ് തമ്പിയെന്ന് ക്രൈംബ്രാഞ്ച്. അപകട ശേഷം പൊലീസ് വാഹനം പരിശോധിച്ച് കാറിനകത്തെ സാധനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. രണ്ടു ബാഗുകലില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും കണ്ടെടുത്തത്.
അതേ സമയം, ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. അപകടസമയം വണ്ടിയോടിച്ചത് അര്‍ജുന്‍ തന്നെയാണെന്ന് പ്രകാശ് തമ്പി മൊഴി നല്‍കി. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഇക്കാര്യം തന്നോടു പറഞ്ഞിരുന്നുവെന്നും പ്രകാശ് തമ്പിയുടെ മൊഴി. ബാലഭാസ്‌ക്കറും കുടുംബവും ജ്യൂസ് കുടിക്കാന്‍ കയറിയ കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി.
സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്റെ വാഹനം തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍പ്പെട്ടത്. തൃശൂരില്‍ ക്ഷേത്രദര്‍ശനം നടത്തി തിരുവനന്തപുരത്തേക്കു വരുമ്പോഴായിരുന്നു അപകടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here