മൂന്നു ദിവസം തങ്ങിയിട്ടും രാഹുലിനെ കാണാനായില്ല; കമൽനാഥ് മടങ്ങി

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ മൂ​ന്നു ദി​വ​സ​മാ​യി ത​ങ്ങി​യി​ട്ടും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​നാ​വാ​തെ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്. രാ​ഹു​ലി​നെ കാ​ണാ​നാ​വാ​തെ ക​മ​ൽ​നാ​ഥ് ഒ​ടു​വി​ൽ നാ​ട്ടി​ലേ​ക്ക് വ​ണ്ടി​ക​യ​റു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം രാ​ഹു​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നെ ക​മ​ൽ​നാ​ഥി​നു കാ​ണാ​നാ​യി​ല്ല.

വ​യ​നാ​ട്ടി​ൽ‌ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​യ​തി​നാ​ലാ​ണ് ക​മ​ൽ​നാ​ഥു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു സാ​ധി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. സം​സ്ഥാ​ന​ത്തെ പ്ര​ശ്ന​ങ്ങ​ളും ലോ​ക്സ​ഭാ പ​രാ​ജ​യ​വും ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് ക​മ​ൽ​നാ​ഥ് അ​നു​മ​തി തേ​ടി​യ​ത്. നേ​ര​ത്തെ ക​മ​ൽ​നാ​ഥ് ഉ​ൾ​പ്പെ​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് എ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

മ​ക്ക​ൾ​ക്ക് സീ​റ്റ് ല​ഭി​ക്കാ​ൻ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ശ​ക്ത​മാ​യ സ​മ്മ​ർ​ദ്ദ​മാ​ണ് പാ​ർ​ട്ടി​യി​ൽ ച​ലു​ത്തി​യ​തെ​ന്ന് രാ​ഹു​ൽ കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ ആ​ഞ്ഞ​ടി​ച്ചി​രു​ന്നു. മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കും രാ​ഹു​ൽ ത​യാ​റാ​യി​രു​ന്നി​ല്ല. ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ വി​ജ​യം നേ​ടി​യ​തോ​ടെ മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ബി​ജെ​പി ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രി​നു ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന് കാ​ണി​ച്ച് പ്ര​തി​പ​ക്ഷം നേ​ര​ത്തെ ത​ന്നെ ഗ​വ​ര്‍​ണ​ര്‍​ക്കു ക​ത്തു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More