ടൊവിനോ തോമസ്+ അഹാന കൃഷ്ണ കെമിസ്ട്രി കണ്ട് അമ്പരന്ന് ആരാധകർ; ലൂക്ക സോംഗ് ടീസർ പുറത്ത്

ടൊവിനോ തോമസ്, ആഹാന കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ലൂക്ക എന്ന ചിത്രത്തിലെ സോംഗ് ടീസർ പുറത്ത്. നവാഗതനായ അരുൺ ബോസാണ് സംവിധാനം.
സ്റ്റോറീസ് & തോട്ട്‌സ് ബാനറിൽ ലിന്റോ തോമസ് , പ്രിൻസ് ഹുസൈൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ടൊവീനോയുടെ നായികയാകുന്നത് അഹാന കൃഷ്ണയാണ്.
മൃദുൽ ജോർജ്ജ് അരുൺ ബോസിനൊപ്പം ചേർന്നു രചന നിർവഹിച്ചിരിക്കുന്ന ലൂക്കയിൽ നിതിൻ ജോർജ്,വിനീത കോശി,അൻവർ ഷെരീഫ്,ഷാലു റഹീം,പൗളി വൽസൻ,തലൈവാസൽ വിജയ്,ജാഫർ ഇടുക്കി,ചെമ്പിൽ അശോകൻ,ശ്രീകാന്ത് മുരളി,രാഘവൻ,നീന കുറുപ്പ്,ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നിഖിൽ വേണുവാണ്.
ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പാണു ലൂക്കയിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.ഈ ചിത്രത്തിലെ ആദ്യ ഗാനം ജൂൺ 9ന് പുറത്തിറങ്ങും. മനു മഞ്ജിത്ത് രചന നിർവഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നന്ദഗോപൻ,അഞ്ജു ജോസഫ്,നീതു,സൂരജ് എസ് കുറുപ്പ് എന്നിവർ ചേർന്നാണ്.
സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂൺ 28നാണു തീയറ്ററുകളിലെത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here