രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ഇന്ന് വയനാട് ജില്ലയിൽ

വയനാട് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വോട്ടർമാരോട് നന്ദിയറിയീക്കാൻ മണ്ഡലത്തിലെത്തിയ രാഹുൽഗാന്ധിയുടെ റോഡ് ഷോ ഇന്ന് വയനാട് ജില്ലയിൽ. ജില്ല ആസ്ഥാനമായ കല്പറ്റയിൽ നിന്ന് തുടങ്ങി കമ്പളക്കാടും പനമരത്തും മാനന്തവാടിയിലും ബത്തേരിയിലും രാഹുൽ വോട്ടർമാരെ കാണാൻ തുറന്നവാഹനത്തിൽ എത്തും.കുട്ടിക്കാലത്ത് തന്നെ പരിചരിച്ചിരുന്ന നേഴ്‌സ് രാജമ്മയെയും രാഹുൽ സന്ദർശിക്കും.ഇന്നും കല്പറ്റയിൽ തങ്ങുന്ന രാഹുൽ നാളെ തിരുവമ്പാടി മണ്ഡലത്തിലും പര്യടനം നടത്തിയ ശേഷം ദില്ലിയിലേക്ക് മടങ്ങും.സ്വീകരണ കേന്ദ്രങ്ങളിൽ എല്ലാം ആയിരങ്ങളാണ് രാഹുലിനെ കാണാൻ തടിച്ചുകൂടിയത്.സുരക്ഷാ വിഭാഗമായ എസ്പിജിയുടെ കനത്ത സുരക്ഷയിലാണ് രാഹുലിന്റെ മണ്ഡല പ്രദക്ഷിണം.
8.40 കൽപറ്റ റെസ്റ്റ് ഹൗസിൽനിന്ന് രാഹുൽ ഗാന്ധി ഇറങ്ങും. 8.45 വയനാട് കളക്ടറേറ്റിലെ എംപി ഫെസിലിറ്റേഷൻ ഓഫിസിൽ രാഹുൽ ഗാന്ധി പ്രദേശിക ജനപ്രതിനിധികളെ കാണും. നിവേദനങ്ങൾ സ്വീകരിക്കും. 9.15 മുതൽ10 മണി വരെ കൽപറ്റ നഗരസഭാ ഓഫിസിനു മുൻപിൽനിന്ന് പുതിയ സ്റ്റാൻഡ് വരെ റോഡ് ഷോ. 10.15 മുതൽ 10.45 വരെ കമ്പളക്കാട് കെൽട്രോൺ ജംക്ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെ റോഡ് ഷോ. 11 മുതൽ 11.30 വരെ പനമരം അഞ്ചുകുന്ന് ജംക്ഷൻ മുതൽ നടവയൽ ജംക്ഷൻ വരെ റോഡ് ഷോ . 1 മുതൽ 1.30 വരെ മാനന്തവാടി പഞ്ചായത്ത് ബസ് സ്റ്റാൻഡ് മുതൽ ഗാന്ധി ജംക്ഷൻവരെ റോഡ് ഷോ. 2.30 മുതൽ 3 വരെ പുൽപള്ളി വില്ലേജ് ഓഫിസ് ജംക്ഷൻ മുതൽ താഴെയങ്ങാടി വരെ റോഡ് ഷോ. 4 മുതൽ 4.30 വരെ ബത്തേരി കോട്ടക്കുന്ന് ജംക്ഷൻമുതൽ അസംപ്ഷൻ ജംക്ഷൻ വരെ റോഡ് ഷോ.
നാളെ രാവിലെ 10ന് ഈങ്ങാപ്പുഴയിലും 11.30ന് മുക്കത്തും വോട്ടർമാരെ കാണും. ഉച്ചയോടെ തിരിച്ചുപോകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here