Advertisement

വി.മുരളീധരൻ എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

June 9, 2019
0 minutes Read

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തി. ആന്റണിയുടെ ഡൽഹിയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.

കേരളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ പൊതുവായ നിലപാടുകൾ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനമെന്നും  എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും മുതിർന്ന നേതാക്കളെ കാണുകയും ഉപദേശങ്ങൾ തേടുകയും ചെയ്യുന്നതിന്റെ ഭാഗമാണിതെന്നും വി.മുരളീധരൻ പറഞ്ഞു.

കേരളത്തിന്റെ വികസന കാര്യങ്ങളിൽ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും വി മുരളീധരന് എല്ലാ ആശംസകളും നേരുന്നതായും എ.കെ ആൻറണിയും പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top