Advertisement

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സഭാ സമ്മേളനം ഇന്ന്

June 10, 2019
Google News 1 minute Read

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും.
2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും ഇന്ന് സഭയില്‍ ചര്‍ച്ച ചെയ്യും. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ സഭക്കകത്ത് കടുത്ത നിലപാട് സ്വീകരിക്കാനാണ് പ്രതിപക്ഷ തീരുമാനം.

അതേസമയം,കേരള കോണ്‍ഗ്രസ് എമ്മിലെ ഭിന്നത തുടരുന്ന സാഹചര്യത്തില്‍ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പാര്‍ട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കി. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ചെയര്‍മാനെ തെരെഞ്ഞടുക്കാന്‍ വൈകുന്നതിനാലാണ് സമയം നീട്ടി ചോദിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here