ടൊവിനോ മികച്ച നടൻ; സലിം അഹ്മദ് മികച്ച സംവിധായകൻ; അന്താരാഷ്ട്ര ‘ആൻഡ് ദി ഓസ്കാർ ഗോസ് ടു’

റിലീസിനു മുൻപ് തന്നെ കൈനിറയെ പുരസ്കാരങ്ങളുമായി സലിം അഹ്മദിൻ്റെ ‘ആൻഡ് ദി ഓസ്കാർ ഗോസ് ടു.’ കാനഡയിലെ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിച്ച ടൊവിനോ തോമസ് മികച്ച നടനായും സലിം അഹ്മദ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു. ടൊവിനോ അവതരിപ്പിക്കുന്ന ഇസഹാക്ക് ഇബ്രാഹിം എന്ന ചലച്ചിത്ര സംവിധായകൻ്റെ നായികയായി എത്തുന്നത് അനു സിത്താരയാണ്. ഒരു മാധ്യമപ്രവര്‍ത്തകയുടെ റോളാണ് അനു സിത്താര അവതരിപ്പിക്കുക.
സിദ്ദീഖ്, സലിം കുമാര്‍, ശ്രീനിവാസന്‍,ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കേരളത്തിലും കാനഡയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മധു അമ്പാട്ടാണ് ക്യാമറ. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം. ബിജിബാല്‍ ആണ് സംഗീത സംവിധായകന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here