സിബിഐ വേണ്ട; പെരിയ ഇരട്ടക്കൊലപാതക കേസിൽ നല്ല രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ നല്ല രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നതെന്നും രാഷ്ട്രീയമായ ആരോപണമല്ലാതെ മറ്റൊരു ആക്ഷേപവും കേസുമായി ബന്ധപ്പെട്ട് ഇല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര പിഴവുകളുള്ളതായി ആക്ഷേപമുയർന്നിരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണത്തെ പ്രശംസിച്ച് ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി സംസാരിച്ചത്.
Read Also; ‘രാഷ്ട്രീയ വൈരാഗ്യം വ്യക്തി വൈരാഗ്യം ആയതെങ്ങനെ?’: പെരിയ കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി
കേസിലെ പ്രധാന പ്രതി പീതാംബരന്റെ ഭാര്യയും സിപിഎം നേതാക്കളുമടക്കം ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെട്ടത് വിവാദമായിരുന്നു. സിപിഎം നേതാക്കളെയും അനുഭാവികളും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത് കേസന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.കാസർകോട് പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ,കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നേരത്തെ മുതൽ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here