Advertisement

യുഎൻഎ സാമ്പത്തിക ക്രമക്കേട്; കേസെടുക്കാൻ ഡിജിപിയുടെ നിർദ്ദേശം

June 10, 2019
Google News 0 minutes Read

യുഎൻഎ സാമ്പത്തിക ക്രമക്കേടിൽ കേസെടുക്കാൻ ഡിജിപിയുടെ നിർദ്ദേശം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ശുപാർശയിലാണ് നടപടി. യുഎൻഎ നേതൃത്വം മൂന്നാരക്കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് കേസെടുക്കുന്നത്.

വലിയ സാമ്പത്തിക ആരോപണമായിനാൽ കേസെടുത്തത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശുപാർശ. കേസ് നാളെ രജിസ്റ്റർ ചെയ്യും. ഇത്തരമൊരു പരാതിയില്‍ അന്വേഷണം നടത്തണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. വരവു ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെടണം. എന്നാല്‍ മാത്രമേ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാകുവെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

സംഘടനയുടെ അക്കൗണ്ടിൽ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ചാണ് സിബി മുകേഷ് മാർച്ചിൽ പരാതി നൽകുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്നു കാണിച്ചായിരുന്നു പരാതി നൽകിയത്. ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാതിയിലുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here