‘നിങ്ങൾ ശരിക്കും ചാമ്പ്യനാണ്’; യുവരാജിന് ആശംസകളുമായി വിരാട് കോലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച യുവരാജ് സിംഗിന് ആശംസകളുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. നിങ്ങൾ ശരിക്കും ചാമ്പ്യനാണെന്നാണ് കോലി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കുറിച്ചത്.
‘രാജ്യത്തിനു വേണ്ടി കളിച്ച മഹത്തരമായ കരിയറിന് അനുമോദനങ്ങൾ. ഞങ്ങൾക്ക് ഒരുപാട് ഓർമകളും ഒരുപാട് വിജയങ്ങളും താങ്കൾ തന്നു. ജീവിതത്തിലങ്ങോലം താങ്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ശരിക്കും ഒരു ചാമ്പ്യൻ’- കോലി കുറിച്ചു.
നേരത്തെ മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ് കൈഫ്, വിരേന്ദർ സെവാഗ് എന്നിവരും യുവരാജിന് ആശംസകൾ നേർന്നിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here