‘നിനക്കൊരു പകരക്കാരനില്ല യുവി’; യുവരാജിനെപ്പറ്റി വീരേന്ദർ സെവാഗ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ഇന്ത്യ താരം യുവരാജിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ യുവിയെപ്പറ്റി വാചാലനായ സെവാഗ് പഴയ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘കളിക്കാർ വരും പോകും, പക്ഷേ, യുവരാജിനെപ്പോലൊരു താരം അപൂർവമാണ്. അവർ എപ്പോഴും വരാറില്ല. ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെ കടന്നു പോയെങ്കിലും അസുഖത്തെ തകർത്തെറിഞ്ഞു. ബൗളർമാരെ തകർത്ത് എപ്പോഴും വിജയിച്ചു. പോരാട്ടം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും ഇഛാ ശക്തി കൊണ്ടും ഒരുപാട് ആളുകൾക്ക് പ്രചോദനമായി. ഹൃദയങ്ങളെ വിജയിച്ചവനേ, യുവീ, നിനക്ക് എല്ലാ ഭാവുകങ്ങളും’- സെവാഗ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നേരത്തെ മുൻ താരം മുഹമ്മദ് കൈഫും യുവിക്ക് ആശംസകളുമായി രംഗത്തു വന്നിരുന്നു. തൻ്റെ പങ്കാളിയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു എന്നായിരുന്നു കൈഫ് ഫേസ്ബുക്കിൽ എഴുതിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here