Advertisement

അനസ് തിരിച്ചു വരുന്നു; ഇന്റർ കോണ്ടിനന്റൽ കപ്പിൽ ബൂട്ടണിയും

June 11, 2019
Google News 0 minutes Read

ഏഷ്യൻ കപ്പിൽ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച അനസ് എടത്തൊടിക തിരിച്ചുവരുന്നു. ഈ വർഷത്തെ ഇന്റർ കോണ്ടിനന്റൽ കപ്പിനായുള്ള ഇന്ത്യയുടെ സാധ്യതാ ടീം പ്രഖ്യാപിച്ചതോടെയാണ് അനസിന്റെ മടങ്ങി വരവ് ഉറപ്പായത്. പരിശീലകൻ സ്റ്റിമാചാണ് സാധ്യത ടീമിനെ പ്രഖ്യാപിച്ചത്.

ഇന്ന് പ്രഖ്യാപിച്ച 35 അംഗ സാധ്യതാ ടീമിൽ അനസിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 25ന് ആരംഭിക്കുന്ന ക്യാമ്പിൽ അനസും ടീമിനൊപ്പം ചേരും. ക്യാമ്പിനൊടുവിൽ അന്തിമ ടീമിൽ ഇടം പിടിക്കാനായാൽ മലയാളികളുടെ ഇഷ്ടതാരമായ ഈ മലപ്പുറം കൊണ്ടോട്ടിക്കാരനെ ഇന്ത്യൻ ജേഴ്‌സിയിൽ വീണ്ടും കാണാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here