Advertisement

നിപ ബാധിച്ച യുവാവിന്റെ പനി മാറിയതായി മെഡിക്കൽ ബുള്ളറ്റിൻ

June 11, 2019
Google News 0 minutes Read

നിപ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറായി യുവാവിന് പനിയില്ലെന്നും പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം കഴിയുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. രോഗിക്ക് നന്നായി ഉറങ്ങാനും സാധിക്കുന്നുണ്ട്.

മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിലുള്ള ഏഴ് രോഗികളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. ഐസോലേഷൻ വാർഡിലെ എല്ലാവരുടെയും ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇവരിൽ ഒരാളെ ഇന്ന് വാർഡിലേക്ക് മാറ്റി. എറണാകുളം മെഡിക്കൽ കോളേജിൽ ഇന്നലെ പരിശോധിച്ച 5 സാമ്പിളുകളും നെഗറ്റീവാണെന്നും ഇന്ന് 10 സാമ്പിളുകൾ കൂടി പരിശോധനയ്‌ക്കെടുത്തിട്ടുണ്ടെന്നും എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.

എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

ഹെൽത്ത് ബുള്ളറ്റിൻ 13
11.06.2019 5 പി.എം

നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില

നിപ രോഗിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങാനും കഴിയുന്നുണ്ട്.

മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില

മെഡിക്കൽ കോളേജിൽ ഐസലേഷൻ വാർഡിലുള്ള ഏഴ് രോഗികളുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇവരുടെ നില സ്റ്റേബിളായി തുടരുന്നു. മറ്റു ചികിത്സകൾ തുടരുന്നതിന് ഇവരിൽ ഒരാളെ വാർഡിലേക്കും മറ്റേയാളെ ഐസിയുവിലേക്കും മാറ്റി.

സാമ്പിൾ പരിശോധന
എറണാകുളം മെഡിക്കൽ കോളേജിൽ ഇന്നലെ പരിശോധിച്ച 5 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇന്ന് 10 സാമ്പിളുകളുടെ പരിശോധന നടന്നു വരുന്നു

നിപ രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ ആരോഗ്യനില
സമ്പർക്ക ലിസ്റ്റിലുള്ള 329 പേരിൽ ആലപ്പുഴ സ്വദേശിയായ ആളെ പനി കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. ഇവരിൽ 52 പേർ ഹൈറിസ്‌ക് വിഭാഗത്തിലും 277 പേർ ലോ റിസ്‌ക് വിഭാഗത്തിലുമുൾപ്പെട്ടവരാണ്. എല്ലാവരുടെയും ആരോഗ്യനില സ്റ്റേബിളായി തുടരുന്നു.

വിദഗ്ദ്ധസംഘത്തിന്റെ പഠനം
ആലുവ പാലസിൽ 45 വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു.
നാളെ പറവൂർ മേഖലയിൽ നിന്ന് വവ്വാലിന്റെ സാംപിളുകൾ ശേഖരിക്കും.

നിപ കൺട്രോൾ റൂമിൽ സംശയനിവാരണത്തിനായി ഇന്ന് 6 കോളുകൾ ലഭിച്ചു

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ന് പറവൂർ നഗരസഭയുടെ കീഴിൽ പറവൂർ മുൻസിപ്പൽ ടൗൺ ഹാളിൽ 300
പേർക്ക് പരിശീലനം നൽകി. ഡെപ്യൂട്ടി ഡിഎംഒ. ഡോ.കെ.ആർ.വിദ്യ ക്ലാസ്സെടുത്തു.
മുൻസിപ്പാലിറ്റി, പഞ്ചായത്ത് പ്രദേശങ്ങളിൽ അങ്കണവാടി ആശ വർക്കർമാർക്ക് നൽകുന്ന പരിശീലനം 13ന് പൂർത്തിയാകും. മെഡിക്കൽ ഓഫീസർമാരാണ് പരിശീലനം നൽകുന്നത്.

അതിഥി തൊഴിലാളികൾക്കിടയിൽ നിപ വൈറസിനെ കുറിച്ച് ബോധവത്കരണം നൽകുന്നതിന്റൈ ഭാഗമായി തൊഴിൽ ഉടമകൾക്കും കരാറുകാർക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിൽ നിപ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെയും ലേബർ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചത്.

നിപ വൈറസ് എങ്ങനെ സ്ഥിരീകരിക്കാം, നിപ ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ തുടങ്ങി നിപയുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികൾ മനസിലാക്കേണ്ട മുൻകരുതലുകൾ ക്ലാസിൽ പ്രതിപാദിച്ചു
മെഡിക്കൽ കോളേജിലെ ഡോക്ടർ ആൽവിൻ ആൻറണി ക്ലാസുകൾ നയിച്ചു. അതിഥി തൊഴിലാളികളുടെ മാതൃഭാഷയിലും ക്ലാസിൽ കാര്യങ്ങൾ വിശദീകരിച്ചു. അതിഥി തൊഴിലാളികളുടെ ഭാഷയിൽ എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ശബ്ദ സന്ദേശവും വീഡിയോകളും തൊഴിലിടങ്ങളിൽ പ്രദർശിപ്പിക്കുന്നുമുണ്ട്.

ജില്ലാ കളക്ടർ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here