ദേശീയപാത വികസനത്തിൽ കേരളത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ദേശീയപാത വികസനത്തിൽ കേരളത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ന് രാവിലെ കേരള നിയമസഭയിൽ സന്ദർശനത്തിനെത്തിയ ഗഡ്കരി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാഗർമാല പദ്ധതിയിലും കേരളത്തിന് അർഹമായ പരിഗണന നൽകുമെന്നും ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് കേരളത്തിന് കൂടുതൽ സഹായകരമാകുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

Read Also; ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരൻപിള്ളയെന്ന് ധനമന്ത്രി; ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക്ക്

മത്സ്യമേഖല, ജൈവകൃഷി, കേരളത്തിന്റെ ഗതാഗത സംവിധാനം, തുറമുഖം തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ച് ചർച്ച നടന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ, ഒ.രാജഗോപാൽ എം എൽ.എ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.തുടർന്ന് നിയമസഭയിലെ വിഐപി ഗാലറിയിലിരുന്ന് നിതിൻ ഗഡ്കരിയും ഭാര്യ കാഞ്ചൻ ഗഡ്കരിയും സഭാ നടപടികൾ അൽപ്പനേരം വീക്ഷിച്ചു. പിന്നീട് ക്ലിഫ് ഹൗസിലെത്തിയ ഇരുവരും ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.

 


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top