Advertisement

വായു ചുഴലികാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു; അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രചുഴലിക്കാറ്റായി മാറും; കടൽ പ്രക്ഷുബ്ദമാകാനും ഉയർന്ന തിരമാലയ്ക്കും സാധ്യത

June 11, 2019
0 minutes Read

അറബികടലിൽ രൂപപ്പെട്ട വായു ചുഴലികാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് . അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രചുഴലിക്കാറ്റായി മാറുന്ന വായു ഗുജറാത്തിൽ ആഞ്ഞടിക്കും. കടൽ പ്രക്ഷുബ്ദമാകാനും ഉയർന്ന തിരമാലയ്ക്കും സാധ്യത. കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ ലക്ഷദ്വീപിനോട് ചേർന്ന് രൂപപ്പെട്ട ന്യൂനമർദം 12 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമാകും. തുടർന്ന് ചുഴലിക്കാറ്റാകാൻ സാധ്യതയെന്നും മുന്നറിയിപ്പ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം. കാലവർഷക്കെടുതി നേരിടുന്നതിനായി താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top