കാശ്മീരിലെ രാഷ്ട്രപതി ഭരണം ആറു മാസത്തേക്ക് ദീർഘിപ്പിച്ചു

ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം ആറു മാസത്തേക്കു കൂടി ദീർഘിപ്പിച്ചു. ജൂലൈ മൂന്നു മുതൽ ആറു മാസത്തേക്കാണ് ദീർഘിപ്പിച്ചത്. രണ്ടാം എൻഡിഎ സർക്കാരിന്റെ ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആണ് ഇക്കാര്യം അറിയിച്ചത്.
2018 ഡിസംബർ 19 മുതൽ കാശ്മീരിൽ രാഷ്ട്രപതി ഭരണമാണ്. പിഡിപി സഖ്യ സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചതോടെയാണ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായത്. നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കുമെന്നാണ് കരുതുന്നത്. ഓഗസ്റ്റിൽ അമർനാഥ് തീർഥാടനം അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here