പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷം; ഗവര്‍ണ്ണര്‍ കേസരിനാഥ് ത്രിപാഠി സര്‍വ്വകക്ഷി യോഗം വിളിച്ചു

പശ്ചിമ ബംഗാളില്‍ തുടരെ ഉണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണര്‍ കേസരി നാഥ് ത്രിപാഠി സര്‍വ്വകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സര്‍വ്വകക്ഷി യോഗം നിശ്ചയിച്ചിട്ടുള്ളത്. സിപിഎം, ബിജെപി എന്നീ പാര്‍ട്ടികള്‍ക്ക് പുറമെ കോണ്‍ഗ്രസിനേയും ഗവര്‍ണ്ണര്‍ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ഉണ്ടായ ത്രിണമൂല്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷത്തില്‍ 15 ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ പ്രവര്‍ത്തകരെ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേട്ടയാടുന്നുവെന്ന് കാണിച്ച് പൊലീസ് ആസ്ഥാനത്തേക്ക്
ബിജെപി നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് ഗവര്‍ണ്ണര്‍ കേസരിനാഥ് ത്രിപാഠി സര്‍വ്വകക്ഷി യോഗം വിളിച്ചത്. നിയമസഭയില്‍ പ്രാതിനിധ്യം ഉള്ള കോണ്‍ഗ്രസ്, ത്രിണമൂല്‍ കോണ്‍ഗ്രസ്, ബി ജെപി എന്നീ പാര്‍ട്ടികള്‍ക്കാണ് ക്ഷണം. രാജ്ഭവനില്‍ 4 മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. യോഗത്തില്‍ ബിജെപി പങ്കെടുക്കുമെന്ന് വ്യക്തമാക്കീട്ടുണ്ട്.
അതേ സമയം ത്രിണമൂല്‍ കോണ്‍ഗ്രസ് നിലപാട് അറിയിച്ചിട്ടില്ല. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ ഉണ്ടായ ത്രിണമൂല്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ ആഭ്യന്തര മന്ത്രാലത്തിനും പ്രധാനമന്ത്രിയ്ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഗവര്‍ണ്ണര്‍ എകപക്ഷീയമായാണ് നിലപാട് എടുക്കുന്നതെന്നാണ് ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. സംഘര്‍ഷങ്ങള്‍ തുടരുന്നതില്‍ കേന്ദ്രം കടുത്ത അത്യപ്തി സംസ്ഥാന സര്‍ക്കാറിനെ അറിയ്ക്കുകയും ക്രമസമാധാനം ഉറപ്പാക്കാന്‍ വേണ്ടനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷങ്ങളില്‍ പരസ്പ്പരം പഴിചാരുന്നത് തുടരുകയാണ് ബിജെ പിയും ത്രിണമൂല്‍ കോണ്‍ഗ്രസും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here