യുപി ബാർ കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശ് ബാർ കൗൺസിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത വെടിയേറ്റ് കൊല്ലപ്പെട്ടു. രണ്ട് ദിവസം മുൻപ് ചുമതലയേറ്റ ദർവേശ് യാദവാണ് ആഗ്രയിലെ കോടതി വളപ്പിൽ വെടിയേറ്റ് മരിച്ചത്. അഭിഭാഷകനായ മനിഷ് ശർമ്മയാണ് ദർവേശിന് നേരെ വെടിയുതിർത്തത്.

ബുധനാഴ്ച വൈകീട്ടാണ് സംഭവം. മൂന്നുതവണയോളം ദർവേശിന് വെടിയേറ്റു. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദർവേശിന് നേരെ വെടിയുതിർത്തശേഷം സ്വയം വെടിവെച്ച മനിഷ് ശർമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സംഭവത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് ബാർ കൗൺസിൽ അംഗങ്ങൾ രംഗത്തെത്തി.

Top