ട്വന്റിഫോർ പുറത്തു കൊണ്ടുവന്ന കുന്നത്തുനാട് ഭൂമി ഇടപാട് ഇന്ന് നിയമസഭയിൽ

ട്വന്റിഫോർ പുറത്തു കൊണ്ടുവന്ന കുന്നത്തുനാട് ഭൂമി ഇടപാട് ഇന്ന് നിയമസഭയിൽ. ചട്ടങ്ങൾ ലംഘിച്ച് വിവാദ വ്യവസായിയുടെ പങ്കാളികൾക്ക് നിലം നികത്താൻ അനുമതി നൽകിയത് അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം നോട്ടീസ് നൽകും.
നെൽവയൽ തണ്ണീർത്തട നിയമവും ജില്ലാ കളക്ടറുടെ ഉത്തരവും മറികടന്ന് നിലംനികത്താൻ റവന്യു വകുപ്പ് അനുമതി നൽകിയെന്നാണ് ആരോപണം. എറണാകുളം കുന്നത്തുനാട്ടിൽ 15 ഏക്കർ നിലം നികത്താനാണ് അനുമതി നൽകിയത്. നിലം നികത്തരുതെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തായിരുന്നു സർക്കാരിന്റെ നടപടി. സംഭവം വിവാദമായതോടെ റവന്യു മന്ത്രി ഇടപെട്ട് വിവാദ ഉത്തരവ് പിൻവലിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here