Advertisement

പാക്കിസ്ഥാന്റെ വ്യോമപാത വേണ്ട; ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാൻ വഴി പോകും

June 12, 2019
Google News 6 minutes Read

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കിർഗിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാൻ വഴിയുള്ള വ്യോമ പാത ഉപയോഗിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പകരം ഒമാൻ,ഇറാൻ,മധ്യ ഏഷ്യൻ രാജ്യങ്ങൾ വഴിയായിരിക്കും പ്രധാനമന്ത്രി കിർഗിസ്ഥാനിലെത്തുക. ഇന്ത്യയുടെ ആവശ്യത്തെ തുടർന്ന് പ്രധാനമന്ത്രിക്കായി വ്യോമയാന പാത തുറക്കാമെന്ന് പാക്കിസ്ഥാൻ അറിയിച്ചിരുന്നു.

ബാലാക്കോട്ട് പ്രത്യാക്രമണത്തെ തുടർന്നാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റ ശേഷം ആദ്യമായി പങ്കെടുക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയാണിത്. കിർഗിസ്ഥാനിൽ ജൂൺ 13 മുതൽ 14 വരെയാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here